പ്രീമിയർ ലീഗിൽ നാലു പേർക്ക് കൂടെ കൊറോണ പോസിറ്റീവ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടത്ത പുതിയ കൊറോണ പരിശോധനയിൽ നാലുപേർ കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് താരങ്ങളിൽ ഒഫീഷ്യൽസും സ്റ്റാഫുകളുമായി 1008 പേർക്കാണ് കൊറോണ പരിശോധന പൂർത്തിയാക്കിയത്‌‌. ഇതിൽ നിന്നാണ് നാലു പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇവർ ഏതു ക്ലബിൽ നിന്നാണെന്നോ പേരോ വ്യക്തമാക്കിയിട്ടില്ല. സ്വകാര്യത മാനിച്ച് ഈ വിവരങ്ങൾ പുറത്തു വിടേണ്ട എന്നാണ് പ്രീമിയർ ലീഗിന്റെ തീരുമാനം.

നേരത്തെ എട്ടു പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ 12 കൊറോണ രോഗം പ്രീമിയർ ലീഗിൽ നിന്ന് റിപ്പോർട്ട് ചെയ്തു. പുതുതായി രോഗം സ്ഥിരീകരിച്ചവർ അടുത്ത ഏഴു ദിവസം ഐസൊലേഷനിൽ കഴിയും. ഈ നാലു കേസുകൾ പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിന് തിരിച്ചടിയാകും. ഇനി അടുത്ത ടെസ്റ്റ് ടീമുകൾ ഇടകലർന്ന് ട്രെയിനിങ് പുനരാരംഭിച്ച ശേഷമാകും നടക്കുക.

Previous articleജൂൺ 20ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങാൻ ധാരണ
Next articleഐ.സി.സി ടൂർണമെന്റുകൾക്ക് പകരം ഐ.പി.എല്ലിന് പ്രാധാന്യം നൽകരുതെന്ന് പാകിസ്ഥാൻ