ആഷ്‌ലി വെസ്റ്റ്വുഡിന് ഗുരുതര പരിക്ക്, ടാക്കിളിന് ശേഷം പൊട്ടിക്കരഞ്ഞു വ്ലാസിച്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേർൺലി, വെസ്റ്റ് ഹാം മത്സരത്തിനു ഇടയിൽ ബേർൺലി താരം ആഷ്‌ലി വെസ്റ്റ്വുഡിന് ഗുരുതര പരിക്കേറ്റു. വെസ്റ്റ് ഹാം താരം നിക്കോള വ്ലാസിച്ചിന്റെ ടാക്കിൾ ആണ് താരത്തിന് വലിയ പരിക്ക് ഏൽപ്പിച്ചത്.

പരിക്ക് പറ്റണം എന്ന ഉദ്ദേശത്തോടെ അല്ലായിരുന്നു വെസ്റ്റ് ഹാം താരത്തിന്റെ ടാക്കിൾ. എന്നാൽ കാലിനു ഗുരുതര പരിക്ക് ആണ് താരത്തിന് ഏറ്റത്. ടാക്കിളിന് ശേഷം പരിക്കിന്റെ ഗുരുതരാവസ്ഥ കണ്ടു പൊട്ടിക്കരഞ്ഞ നിക്കോള വ്ലാസിച്ചിനെ വെസ്റ്റ് ഹാം താരങ്ങൾ ആശ്വസിപ്പിച്ചു. വെസ്റ്റ്വുഡിന്റെ ഭാവിയെ സംബന്ധിച്ച് വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ സാധിക്കു.