ആദ്യ വെടിപൊട്ടിച്ച് വാറ്റ്ഫോര്‍ഡ്, പരിശീലകനെ പുറത്താക്കി

Munozjpg

പ്രീമിയർ ലീഗ് ക്ലബ്ബായ വാറ്റ്ഫോർഡ് പരിശീലകനെ പുറത്താക്കി. പത്ത് മാസത്തിന് ശേഷം പരിശീലകൻ സിസ്കോ മുനോസിനെയാണ് വാറ്റ്ഫോർഡ് പുറത്താകിയത്. ഈ സീസൺ പ്രീമിയർ ലീഗിൽ പരിശീലകസ്ഥാനം തെറിക്കുന്ന ആദ്യ പരിശീലകനാണ് മുനോസ്. നിലവിൽ പ്രീമിയർ ലീഗിൽ പോയന്റ് നിലയിൽ 14മതാണ് വാറ്റ്ഫോർഡ്.

ലീഡ്സ് യുണൈറ്റഡിനെതിരായ പരാജയത്തിന് പിന്നാലെയാണ് വാറ്റ്ഫോർഡ് പരിശീലകനെ പുറത്താക്കുന്നത്‌. വാറ്റ്ഫോർഡിനെ ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിച്ചത് സിസ്കോയായിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്നും രണ്ട് ജയം മാത്രമാണ് സ്പാനിഷ് പരിശീലകനായ സിസ്കോയ്ക്ക് നേടാനായത്.

Previous articleഡിക്ലറേഷനുമായി ഇന്ത്യ, ഓസ്ട്രേലിയയ്ക്ക് 272 റൺസ് വിജയ ലക്ഷ്യം
Next articleറൊണാൾഡോയും വന്നു സൂപ്പർ താരങ്ങളും വന്നു, പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് പിറകോട്ട് മാത്രം, സൂപ്പർ താരങ്ങളിൽ തട്ടി ഉള്ള താളവും നഷ്ടപ്പെട്ട് ഒലെയുടെ സംഘം