Site icon Fanport

പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ മറ്റന്നാൾ തുറക്കും

പ്രീമിയർ ലീഗ് സീസൺ അവസാനിച്ചതോടെ അടുത്ത സീസണു വേണ്ടി ടീമൊരുക്കാൻ ഉള്ള പണിയിലാണ് ക്ലബുകൾ. പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിൻഡോ തീയതികൾ ഇന്ന് പ്രഖ്യാപിച്ചു. മെയ് 16ന് ഇംഗ്ലണ്ടികെ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കും. ക്ലബുകൾക്ക് മെയ് 16 മുതൽ താരങ്ങളെ വാങ്ങുകയും വിൽക്കുകയും ചെയ്യാം. ഇംഗ്ലണ്ടിൽ മാത്രമേ മെയ് 16ന് ട്രാൻസ്ഫർ വിൻഡോ ആരംഭിക്കുകയുള്ളൂ.

മറ്റു രാജ്യങ്ങളിലെ താരങ്ങളെ സ്വന്തമാക്കണമെങ്കിൽ ഫിഫയുടെ ഔദ്യോഗിക ട്രാൻസഫ്ർ വിൻഡോ തുറക്കുന്നത് വരെ കാത്തിരിക്കണം. ജൂൺ 11നാണ് ഇന്റർനാഷണൽ ട്രാൻസ്ഫർ വിൻഡോ ഓപൺ ആവുക. ഇംഗ്ലണ്ടിലെ ട്രാൻസ്ഫർ വിൻഡോ ഇത്തവണയും സീസൺ ആരംഭിക്കും മുമ്പ് അടക്കും. അതുകൊണ്ട് തന്നെ പ്രീമിയർ ലീഗ് ക്ലബുകൾ താരങ്ങളെ സ്വന്തമാക്കുന്നു എങ്കിൽ ഓഗസ്റ്റ് 8ന് മുമ്പ് അത് നടത്തേണ്ടി വരും.

Exit mobile version