ആശങ്കകൾക്ക് ഒടുവിൽ ചെൽസിക്ക് പുതിയ ഉടമ, കരാറിൽ ഒപ്പിട്ടു, ഇനി പ്രീമിയർ ലീഗിന്റെയും ബ്രിട്ടീഷ് സർക്കാരിന്റെയും അനുമതി മാത്രം ബാക്കി

Wasim Akram

Fb Img 1651882619006

റോമൻ അബ്രമോവിച് യുഗത്തിന് ശേഷം ആശങ്കകൾക്ക് ഒടുവിൽ ചെൽസിക്ക് പുതിയ ഉടമകൾ ആയി. ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ചെൽസി മേടിക്കാനുള്ള കരാറിൽ ഒപ്പിട്ടു എന്നാണ് വാർത്തകൾ.

ഇനി പ്രീമിയർ ലീഗിന്റെയും ബ്രിട്ടീഷ് സർക്കാരിന്റെയും അനുമതി കിട്ടിയാൽ ക്ലബ് ഔദ്യോഗികമായി അമേരിക്കൻ ഉടമസ്ഥർക്ക് കീഴിൽ വരും. നേരത്തെ തനിക്ക് ലഭിക്കാനുള്ള പണം മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് നൽകാം എന്ന മുൻ ഉടമസ്ഥൻ റോമൻ അബ്രമോവിച്ചിന്റെ തീരുമാനം ആണ് ആശങ്കകൾക്ക് അറുതി വരുത്തിയത്. ഉടൻ തന്നെ ചെൽസി ഔദ്യോഗികമായി പുതിയ ഉടമകൾക്ക് കീഴിയിൽ ആവും. ഇതിനുള്ള ശ്രമത്തിൽ ആണ് അധികൃതർ.