സ്വാൻസി ഇന്ന് സ്റ്റാംഫോഡ് ബ്രിഡ്ജിൽ, ജയിക്കാനുറച്ച് ചെൽസി

- Advertisement -

ലിവർപൂളിനോട് സമനില വഴങ്ങിയ ചെൽസി വിജയ വഴിയിൽ തിരിച്ചെത്താൻ ഇന്ന് സ്വാൻസിയെ നേരിടും. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് ഇന്നത്തെ മത്സരം അരങ്ങേറുക. മാഞ്ചസ്റ്റർ ടീമുകളുമായുള്ള പോയിന്റ് വിത്യാസം കൂടാതെ നോക്കി കിരീട പോരാട്ടത്തിൽ നില നിൽക്കാൻ ചെൽസിക്ക് ഇന്ന് ജയം അനിവാര്യമാണ്.

മുൻപ് ചെൽസിയുടെ കോച്ചിങ് സ്റ്റാഫായിരുന്ന പോൾ ക്ലെമന്റിന്റെ കീഴിൽ പ്രതിസന്ധിയിൽ നിൽകുന്ന സ്വാൻസിക്കും ഇന്നത്തെ മൽസരത്തിൽ പോയിന്റ് നേടുക എന്നത് നിർണായകമാണ്. അവസാന 6 കളികളിൽ ഒന്നിൽ പോലും ജയിക്കാനാവാത്ത അവർ നിലവിൽ ലീഗിൽ 19 ആം സ്ഥാനത്താണ്‌. ചെൽസിയാവട്ടെ പ്രീമിയർ ലീഗിൽ അവസാന 5 കളികളിൽ ഒന്നിൽ പോലും തോൽവി വഴങ്ങിയിട്ടില്ല.
ചെൽസി നിരയിൽ പരിക്കേറ്റ ഡേവിഡ് ലൂയിസ്, മുസോണ്ട , ബാത്ശുവായി എന്നിവർ ടീമിൽ ഉണ്ടാവില്ല. പരിക്ക് മാറി വിക്ടർ മോസസ് തിരിച്ചെത്തിയെങ്കിലും ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയില്ല. എങ്കിലും പ്രശാന്ത് കളിക്കാരിൽ ഏതാനും പേർക്ക് ഇന്ന് കോണ്ടേ വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. ഡിസംബറിലെ തിരക്കേറിയ മത്സര ക്രമത്തിൽ രക്ഷ നേടാൻ റോട്ടേഷൻ നടപ്പാക്കുമെന്ന് കോണ്ടേ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വാൻസി നിരയിൽ ചെൽസിയിൽ നിന്ന് വായ്പാ അടിസ്ഥാനത്തിൽ എത്തിയ റ്റാമി അബ്രാമിനു ഇന്ന് കളിക്കാനാവില്ല. ലോൺ വ്യവസ്ഥകൾ പ്രകാരം പാരന്റ് ക്ലബ്ബിനെതിരെ കളിക്കാനാവില്ല. ആക്രമണ നിരയിൽ ഇത്തവണയും ബോണി ഇടം നേടിയേക്കും.

സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഒരിക്കൽ പോലും സ്വാൻസിയോട് ചെൽസി തോൽവി വഴങ്ങിയിട്ടില്ല. പ്രീമിയർ ലീഗിൽ ഒരിക്കൽ മാത്രമാണ് അവർക്ക് ചെൽസിയോട് ജയിക്കാൻ ആയിട്ടുള്ളത്. ലീഗിൽ ആകെ ഇതുവരെ 7 ഗോളുകൾ മാത്രം നേടിയ സ്വാൻസിക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല എന്ന് ഉറപ്പാണ്.

നാളെ പുലർച്ചെ 1.15 നാണ് മത്സരം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement