സ്പർസിന് സമനില, ജയത്തോടെ ന്യൂകാസിൽ ആദ്യ നാലിൽ

- Advertisement -

പ്രീമിയർ ലീഗിൽ വെംബ്ലിയിൽ മൂന്നാം ഹോം മത്സരത്തിന് ഇറങ്ങിയ സ്പർസിന് ഇത്തവണയും ജയിക്കാനായില്ല. സ്വാൻസി അവരെ ഗോൾ രഹിത സമനിലയിൽ തളച്ചു. സ്റ്റോക്കിനെ 2-1 ന് തോൽപിച്ച ന്യൂ കാസിൽ യുനൈറ്റഡ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.വെംബ്ലിയിൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഡോർട്ട് മുണ്ടിനെ തോൽപിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ സ്പർസിനെ പക്ഷെ പോൾ ക്ലെമന്റിന്റെ ടീം മികച പ്രതിരോധത്തിലൂടെ തളയ്ക്കുകയായിരുന്നു. അലിയും കെയ്നും എറിക്സണും അടക്കമുള്ള സ്പർസ് ആക്രമണ നിരന്തരം ആക്രമണം നടത്തിയിട്ടും പിടിവിടാതെ സ്വാൻസി ക്യാപ്റ്റൻ ഫെര്ണാണ്ടസിന്റെ നേതൃത്വത്തിലുള്ള സ്വാൻസി പ്രതിരോധം മത്സരത്തിൽ സ്വാൻസിക്ക് വിലപ്പെട്ട 1 പോയിന്റ് സമ്മാനിക്കുകയായിരുന്നു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ സെന്റ് ജെയിംസ് പാർക്കിൽ സ്റ്റോക്കിനെ 2-1 ന് തകർത്ത ന്യൂ കാസിൽ യുനൈറ്റഡ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തി. ആദ്യത്തെ രണ്ടു മത്സരങ്ങളും തോറ്റ ശേഷമാണ് ന്യൂ കാസിൽ ഈ ഞെട്ടിക്കുന്ന തിരിച്ചുവരവ് നടത്തിയത്. സെന്റ് ജെയിംസ് പാർക്കിലെ ടെക്‌നിക്കൽ ഏരിയയിൽ ആരോഗ്യം വീണ്ടെടുത്ത് എത്തിയ റാഫാ ബെനീറ്റസിന് ടീമംഗങ്ങൾ നൽകുന്ന സമ്മാനമായി ഇത്. 19 ആം മിനുട്ടിൽ ക്രിസ്ത്യൻ അറ്റ്സുവിന്റെ ഗോളിൽ ന്യൂ കാസിൽ മുന്നിലെത്തിയെങ്കിലും ശകീരിയിലൂടെ 57 ആം മിനുട്ടിൽ സ്റ്റോക്ക് സമനില പിടിച്ചിരുന്നു. എന്നാൽ 68 ആം മിനുട്ടിൽ ജമാൽ ലാസെൽസിന്റെ ഗോളിൽ ലീഡ് നേടിയ ന്യൂ കാസിൽ പിന്നീട് മികച്ച പ്രതിരോധത്തിലൂടെ ജയം ഉറപ്പിക്കുകയായിരുന്നു.

ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ഹഡയ്സ്‌ഫീൽഡ് ലെസ്റ്റർ സിറ്റ് മത്സരം 1-1 ന് സമനിലയിലും, വെസ്റ്റ് ഹാം – വെസ്റ്റ് ബ്രോം മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു, ക്രിസ്റ്റൽ പാലസിനെ സൗത്താംപ്ടൻ എതിരില്ലാത്ത ഒരു ഗോളിനും തോൽപിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement