ബെർണാഡോ സിൽവയുടെ സുന്ദര വോളി ഗോൾ, ജെറാർഡിന്റെ വില്ല പൊരുതി വീണു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ല പരിശീലകൻ ആയി സ്റ്റീവൻ ജെറാർഡിന് ആദ്യ പരാജയം. ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വില്ല പരാജയപ്പെട്ടത്. വില്ല പാർക്കിൽ പന്ത് കൈവശം വക്കുന്നതിൽ സിറ്റി ആധിപത്യം കാണിച്ചു എങ്കിലും പലപ്പോഴും സിറ്റിയെ പരീക്ഷിക്കാൻ വില്ലക്ക് ആയി. മത്സരത്തിന്റെ 27 മിനിറ്റിൽ റഹീം സ്റ്റർലിംഗിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്നുള്ള അടിയിലൂടെ പ്രതിരോധ നിര താരം റൂബൻ ഡിയാസ് ആണ് സിറ്റിയുടെ ആദ്യ ഗോൾ നേടുന്നത്.

തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ രണ്ടു മിനിറ്റ് മുമ്പ് തങ്ങളുടെ ബോക്‌സിൽ നിന്നു തുടങ്ങിയ ഒരു പ്രത്യാക്രമണം ലക്ഷ്യം കണ്ട ബെർണാഡോ സിൽവ സിറ്റിക്ക് രണ്ടാം ഗോൾ സമ്മാനിക്കുക ആയിരുന്നു. ഗബ്രിയേൽ ജീസസിന്റെ ക്രോസിൽ നിന്നു സീസണിലെ ഗോൾ എന്നു പോലും വിളിക്കാവുന്ന ഒരു അതുഗ്രൻ ഇടൻ കാലൻ വോളിയിലൂടെ ആണ് സിൽവ ഗോൾ കണ്ടത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡഗ്ലസ് ലൂയിസിന്റെ കോർണറിൽ നിന്നു ഗോൾ കണ്ടത്തിയ ഒലി വാറ്റ്കിൻസ് വില്ലക്ക് ആയി ഒരു ഗോൾ മടക്കി. എന്നാൽ തുടർന്ന് ഗോൾ വഴങ്ങാതെ സിറ്റി ജയം സ്വന്തമാക്കുക ആയിരുന്നു. ലീഗിൽ സിറ്റി രണ്ടാം സ്ഥാനത്തും വില്ല 13 മതും ആണ്.