പ്രീമിയർ ലീഗ് സീസൺ എന്തായാലും ഉപേക്ഷിക്കില്ല, കളി നടന്നില്ല എങ്കിൽ ഫ്രാൻസിലെ പോലെ

പ്രീമിയർ ലീഗ് സീസൺ ഉപേക്ഷിക്കാൻ എന്തായാലും ഉദ്ദേശമില്ല എന്ന് ഇംഗ്ലീഷ് എഫ് എ. ലീഗ് പൂർത്തിയാക്കാൻ തന്നെയാണ് ഉദ്ദേശം. അതിനു നടന്നില്ല എങ്കിൽ ഫ്രാൻസിൽ ഒക്കെ നടന്നതു പോലെ ഇതുവരെ നടന്ന ഫലങ്ങൾ അനുസരിച്ച് ലീഗിലെ സ്ഥാനങ്ങൾ തീരുമാനിക്കും എന്നും പ്രീമിയർ ലീഗ് അധികൃതർ പറഞ്ഞു. ഈ സീസണിൽ റിലഗേഷൻ പാടില്ല എന്ന ചില ക്ലബുകളുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു അധികൃതർ.

ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലീഗ് നടന്നില്ലാ എങ്കിലും ലിവർപൂൾ തന്നെ കൊണ്ടു പോകും എന്ന് ഉറപ്പായി. ലീഗ് നടന്നാൽ ആകെ രണ്ടു വിജയങ്ങൾ മാത്രമെ ലിവർപൂളിന് കിരീടം നേടാൻ വേണ്ടതുള്ളൂ. പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഗവൺമെന്റ് അനുനതി നൽകിയിരുന്നു. ജൂൺ 12ന് ലീഗ് പുനരാരംഭിക്കാൻ ആണ് എഫ് എ ആലോചിക്കുന്നത്.

Exit mobile version