കരിയറിൽ 800 ഗോളുകൾ തികച്ചു റൊണാൾഡോ

Screenshot 20211203 043429

കരിയറിൽ ക്ലബിനും രാജ്യത്തിനും ആയി 800 ഗോളുകൾ തികച്ചു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ. തന്റെ 1095 മത്തെ സീനിയർ മത്സരത്തിൽ ആണ് റൊണാൾഡോ 800 മത്തെ ഗോൾ നേടിയത്. ആഴ്‌സണലിന് എതിരെ നേടിയ ആദ്യ ഗോളോടെ 800 ഗോളുകൾ തികച്ച റൊണാൾഡോ തുടർന്ന് പെനാൽട്ടിയിലൂടെ 801 മത്തെ ഗോളും തികച്ചു. 2002 ൽ തന്റെ ആദ്യ സീനിയർ ഗോൾ നേടിയ റൊണാൾഡോ 2021 ലും ആ മികവ് തുടരുകയാണ്.

നിലവിൽ ബ്രസീൽ ഇതിഹാസം പെലെ, ചെക്കോസ്ലോവാക്യയുടെ ജോസഫ് ബികാൻ എന്നിവർ റൊണാൾഡോയെക്കാൾ ഗോളുകൾ നേടിയവർ ആണ് പറയുന്നു എങ്കിലും ഇവരുടെ കണക്കുകൾ പലതും എല്ലാവരും അംഗീകരിച്ചിട്ടില്ല. അതിനാൽ തന്നെ ആഗോളമായി എല്ലാവരും അംഗീകരിച്ച 800 ഗോളുകൾ നേടുക എന്ന റെക്കോർഡ് റൊണാൾഡോക്ക് തന്നെയാണ്. ക്ലബ് തലത്തിൽ സ്പോർട്ടിങ് ലിസ്ബൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ടീമുകൾക്ക് ഗോളുകൾ അടിച്ചു കൂട്ടിയ റൊണാൾഡോ അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം കൂടിയാണ്.

Previous articleവിവ റൊണാൾഡോ!! ബാലൻ ഡി ഓർ ക്ഷീണം ആഴ്സണലിന് മേൽ തീർത്ത് റൊണാൾഡോ!! മാഞ്ചസ്റ്ററിന് ആവേശ ജയം!
Next articleആദ്യ ഗോൾ നേടിയ ശേഷം ആഴ്‌സണൽ കളിച്ച രീതി നിരാശപ്പെടുത്തുന്നത് ~ തിയറി ഒൻറി