പരിക്ക് മൂലം ക്രിസ്റ്റിയൻ റൊമേറോ ഈ വർഷം ഇനി കളിക്കില്ല

Screenshot 20211202 004534

ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഹോട്സ്പറിന് വമ്പൻ തിരിച്ചടിയായി അർജന്റീനൻ പ്രതിരോധ താരം ക്രിസ്റ്റിയൻ റൊമേറോയുടെ പരിക്ക്. അർജന്റീനക്ക് ആയി കളിക്കുമ്പോൾ ഹാംസ്ട്രിങ് ഇഞ്ച്വറി പറ്റിയ താരത്തിന് ഈ വർഷം ഇനി കളിക്കാൻ ആവില്ലെന്ന് പരിശീലകൻ അന്റോണിയോ കോന്റെ അറിയിച്ചു.

സീസണിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയിൽ നിന്നു പ്രീമിയർ ലീഗിൽ എത്തിയ റൊമേറോ നിലവിൽ ലീഗിൽ താളം കണ്ടത്തി വരികയായിരുന്നു. ജനുവരി അവസാനമോ ഫിബ്രവരിയിലോ മാത്രമേ താരം പരിക്കിൽ നിന്നു മോചിതനാവൂ എന്നാണ് സൂചന. വളരെ പ്രധാനപ്പെട്ട മത്സരങ്ങൾ മുന്നിലുള്ള ടോട്ടൻഹാമിനു ഇത് വലിയ തിരിച്ചടിയാണ്.

Previous article“ധോണിയാണ് എന്നും എന്റെ ക്യാപ്റ്റൻ” – ബാലാജി
Next articleമുൻ ബ്രിട്ടീഷ് ഒന്നാം നമ്പർ താരം യൊഹാന കോന്റ ടെന്നീസിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു