Site icon Fanport

പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിനെ എതിർത്ത് റിയോ ഫെർഡിനാൻഡ്

പ്രീമിയർ ലീഗ് പുനരാരംഭിക്കാനുള്ള നീക്കങ്ങളെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റിയോ ഫെർഡിനാൻഡ് രംഗത്ത്. പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ക്ലബുകൾ പരിശീലനം തുടങ്ങാനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഗവൺമെന്റ് പറയുന്നത് അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്ന് റിയോ പറയുന്നു.

രാജ്യം മുഴുവൻ ലോക്ക് ഡൗണിലും ഐസൊലേഷനിലും കഴിയുകയാണ്. എല്ലാവരും ഗവന്മെന്റിന്റെ നിർദ്ദേശങ്ങൾ നല്ല രീതിയിൽ അനുസരിക്കുന്നുണ്ട്. ഈ നിർദ്ദേശങ്ങൾ ഒക്കെ ഫുട്ബോൾ ലോകത്തിനും ബാധകമാണ്. റിയോ പറഞ്ഞു. ഫുട്ബോൾ ലോകം ഇതിനെതിരായ ദിശയിൽ പോകുന്നത് എല്ലാവർക്കും ദോഷം ചെയ്യും എന്നും റിയോ പറഞ്ഞു.

Exit mobile version