Site icon Fanport

ആർക്കും എന്തും പറയാവുന്ന ഇടങ്ങളായി സാമൂഹിക മാധ്യമങ്ങൾ മാറുന്നു ~ ഗാർഡിയോള

സ്റ്റീവ് ബ്രൂസിന് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ പ്രതികരണവുമായി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോള. താൻ കണ്ട ഏറ്റവും മാന്യനായ വ്യക്തികളിൽ ഒരാൾ ആണ് ബ്രൂസ് എന്നു പറഞ്ഞ ഗാർഡിയോള തന്നോട് അദ്ദേഹം എന്നും നന്നായി ആണ് പെരുമാറിയത് എന്നും വ്യക്തമാക്കി. ഒപ്പം ആരാധകരുടെ അസഭ്യങ്ങൾക്ക് അദ്ദേഹം ശ്രദ്ധ കൊടുക്കേണ്ടത് ഇല്ലെന്നും അതൊക്കെ വെറും അസംബന്ധങ്ങൾ ആണെന്നും മുൻ ബാഴ്‌സലോണ പരിശീലകൻ കൂട്ടിച്ചേർത്തു.

പലപ്പോഴും പരിശീലകർ ഏറ്റവും മോശം രീതിയിൽ ആണ് സ്വീകരിക്കപ്പെടുന്നത് എന്ന വിമർശനം ഉന്നയിച്ച ഗാർഡിയോള ഇത് പലപ്പോഴും സമൂഹം എന്ത് ആണെന്നുള്ളതിന്റെ പ്രതിഫലനം ആണെന്നും പറഞ്ഞു. സ്റ്റീവ് ബ്രൂസ് മറ്റു പരിശീലകർ എന്ന പോലെ ജയിക്കാൻ ആണ് പരിശ്രമിക്കുന്നത് പക്ഷെ എല്ലാവരും എന്ന പോലെ അദ്ദേഹത്തിനും പലപ്പോഴും തോൽവി വഴങ്ങേണ്ടി വരും എന്നും പറഞ്ഞ ഗാർഡിയോള പക്ഷെ അദ്ദേഹം നേരിട്ട അനുഭവം ഒരിക്കലും അംഗീകരിക്കാൻ ആവില്ല എന്നും പ്രതികരിച്ചു. ഒരാൾ പോലും അത്തരം പെരുമാറ്റം അർഹിക്കുന്നില്ല എന്നു പറഞ്ഞ ഗാർഡിയോള പലപ്പോഴും സാമൂഹിക മാധ്യമങ്ങൾ ആർക്കും എന്തും പറയാവുന്ന ഇടങ്ങൾ ആവുന്നു എന്നും വിമർശിച്ചു.

Exit mobile version