Site icon Fanport

പ്രീമിയർ ലീഗ് നിഷ്പക്ഷ വേദിയിൽ? തീരുമാനം മെയ് 7ന്

പ്രീമിയർ ലീഗ് എങ്ങനെ പുനരാരംഭിക്കണം എന്ന് തീരുമാനിക്കാബായി മെയ് 7ന് പ്രീമിയർ ലീഗ് ക്ലബുകളും പ്രീമിയർ ലീഗ് അധികൃതരും തമ്മിൽ ചർച്ച നടക്കും. ജൂൺ ആദ്യ വാരം ലീഗ് പുനരാരംഭിക്കാൻ ആണ് ഇപ്പോൾ ആലോചികുന്നത്‌. എന്നാൽ അത് എങ്ങനെയാകണം എന്ന് ഇനിയും തീരുമാനമായിട്ടില്ല. ഇനി 92 മത്സരങ്ങൾ ആണ് ലീഗിൽ ബാക്കിയുള്ളത്.

ഈ മത്സരങ്ങൾ ഒക്കെ നിഷ്പക്ഷ വേദികളിൽ നടത്താൻ ആകുമോ എന്നാണ് പ്രീമിയർ ലീഗ് പ്രധാനമായും നോക്കുന്നത്. ജനങ്ങളും രോഗവും കുറവുള്ള സ്ഥലത്തെ സ്റ്റേഡിയങ്ങൾ തിരഞ്ഞെടുത്ത് മത്സരം നടത്തുന്നതാണ് ആലോചനയിൽ ഉള്ളത്. നഗരങ്ങളിൽ പ്രധാന സ്റ്റേഡിയങ്ങളിൽ ആളില്ലാതെ കളി നടത്തിയാലും സ്റ്റേഡിയത്തിന് പുറത്ത് ആരാധകർ തടിച്ചു കൂടും എന്ന ഭയം ഫുട്ബോൾ ലോകത്തിന് ഉണ്ട്.

എങ്ങനെ കൊറോണ ടെസ്റ്റുകൾ നടത്തണം എന്നും, താരങ്ങളുടെ താമസം എവിടെയാണെന്നും തുടങ്ങി ഒരുപാട് കാര്യങ്ങളിൽ മെയ് 7ന് തീരുമാനം എടുക്കാൻ ആകും എന്ന് പ്രീമിയർ ലീഗ് പ്രതീക്ഷിക്കുന്നു.

Exit mobile version