പ്രീമിയർ ലീഗിൽ പുതുതായി ആർക്കും കൊറോണ പോസിറ്റീവ് ഇല്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടത്ത പുതിയ കൊറോണ പരിശോധനയിൽ എല്ലാ ടെസ്റ്റും നെഗറ്റീവ് ആയി. പ്രീമിയർ ലീഗിലെ രണ്ട് ആഴ്ചയിലെ മത്സരങ്ങൾക്ക് ശേഷം താരങ്ങളും ഒഫീഷ്യൽസും സ്റ്റാഫുകളുമായി 1973 പേർക്കാണ് കൊറോണ പരിശോധന പൂർത്തിയാക്കിയത്‌‌. ഇതിൽ എല്ലാ ടെസ്റ്റും നെഗറ്റീവ് ആയാണ് വന്നത്.

ഇതുവരെ ആകെ 13000ൽ അധികം ടെസ്റ്റുകൾ നടത്തിയപ്പോൾ ആകെ 17 പേർക്ക് മാത്രമെ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. പുതിയ ടെസ്റ്റിൽ എല്ലാവരും നെഗറ്റീവ് ആയതോടെ പ്രീമിയർ ലീഗ് അധികൃതർക്കും ക്ലബുകൾക്കും ആശ്വാസമായി. പ്രയാസങ്ങളില്ലാതെ സീസൺ അവസാനിപ്പിക്കാൻ കഴിയും എന്നാണ് ഇപ്പോൾ പ്രീമിയർ ലീഗ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Exit mobile version