മനോഹരം ഈ പന്ത്, പ്രീമിയർ ലീഗ് പുതിയ സീസണായുള്ള മാച്ച് ബോൾ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2021-22 സീസണായുള്ള ഔദ്യോഗിക മാച്ച് ബോൾ പുറത്തിറക്കി. പ്രമുഖ സ്പോർട്സ് ബ്രാംഡായ നൈകി ആണ് പന്ത് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രീമിയർ ലീഗ് ഫുട്ബോളിൽ സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു ബോൾഡ് പാറ്റേൺ ഡിസൈൻ ആണ് നൈക് അവതരിപ്പിപ്പിച്ചിട്ടുള്ളത്.

പുതിയ പ്രീമിയർ ലീഗ് പന്ത് പന്തിൽ ഭൂരിഭാഗവും വെളുത്തത നിറമാണ് ഉള്ളത്, ഒപ്പം തന്നെ കറുപ്പും വൃത്തങ്ങളുടെ രൂപത്തിൽ കുറച്ച് ഓറച്ചും കടും ചുവപ്പുനിറവുമുണ്ട്. ഇത് പന്തിനെ മനോഹരമാക്കുന്നു എന്ന് തന്നെ പറയാം. ടെക്നിക്കൽ ക്വാളിറ്റിയിൽ കഴിഞ്ഞ സീസണിലെ പന്തുമായി വളരെ സാമ്യമുള്ളതാണ് ഈ പുതിയ പന്തും., കഴിഞ്ഞ സീസണിൽ അവതരിപ്പിച്ച എയ്‌റോസ്‌കൾപ്റ്റ് സാങ്കേതിക വിദ്യക്ക് ഒപ്പം ‘ഫ്ലൈറ്റ്’ മോഡലിനെയും അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ പന്ത്. 124 ഡോളറോളമാകും ഈ പുതിയ പന്ത് ഫുട്ബോൾ പ്രേമികൾക്ക് ലഭിക്കാൻ. നൈകിന്റെ സ്റ്റോറുകളിൽ നാളെ മുതൽ പന്ത് വിൽപ്പനയ്ക്ക് ഉണ്ടാകും.