
ആദ്യ മത്സരത്തിൽ വാട്ട് ഫോഡിനോട് 3-3 സമനില വഴങ്ങിയ ക്ളോപ്പിന്റെ ലിവർപൂൾ ഇന്ന് പ്രീമിയർ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ നേരിടും. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലാണ്മത്സരം. ആദ്യ മത്സരത്തിൽ ദുർബലരായ ഹഡേഴ്സ് ഫീൽഡിനോട് 3-0 ത്തിന്റെ കനത്ത തോൽവി വഴങ്ങിയ ക്രിസ്റ്റൽ പാലസിനും ഇന്ന് ജയം അനിവാര്യമാണ്.
പ്രതിരോധത്തിൽ വരുത്തുന്ന ഗുരുതര പിഴവുകൾ ആവർത്തിക്കുന്നതാണ് ലിവർപൂളിന് ആദ്യ ആഴ്ചയിൽ ജയം നിഷേധിച്ചത്. സെറ്റ് പീസുകൾ പ്രതിരോധിക്കുമ്പോൾ ഗോൾ വഴങ്ങുന്നത് ശെരിയാക്കാൻ ക്ളോപ്പിന് ഇതുവരെ ആയിട്ടില്ല. കുട്ടീഞ്ഞോ, സ്റ്ററിഡ്ജ് എന്നിവർ ഇന്നും കളിക്കാൻ ഇടയില്ല. ഇന്നും ഫിർമിനോ, സലാഹ്, മാനെ ആക്രമണ നിരയിൽ തന്നെയാവും ക്ളോപ്പിന്റെ പ്രതീക്ഷ. ക്രിസ്റ്റൽ പാലസ് നിരയിൽ സാക്കോ, കബായെ, മാക്കാർത്തർ, സാഹ എന്നിവർ പരിക്ക് കാരണം കളിച്ചേക്കില്ല.
ആദ്യ ജയം തേടി ഇറങ്ങുന്ന ഇരു ടീമുകൾ ഏറ്റുമുട്ടുമ്പോൾ മത്സരം ആവേഷകരമാവാനാണ് സാധ്യത, പ്രത്യേകിച്ചും അവസാനം ആൻഫീൽഡിൽ കളിച്ച 3 മത്സരങ്ങളും ക്രിസ്റ്റൽ പാലസ് ജയിച്ച ചരിത്രം കൂടി ഉള്ളപ്പോൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial