സലായും കുട്ടീഞ്ഞോയും തിളങ്ങി, ലിവർപൂളിന് ജയം

തുടർച്ചയായ രണ്ടു സമനിലകൾക് ശേഷം ലിവർപൂൾ തിരിച്ചു വന്നപ്പോൾ അവർക്ക് എതിരില്ലാത്ത  ഗോളുകളുടെ ജയം. ബേൺമൗത്തിനെയാണ് അവർ തകർത്തത്. ജയത്തോടെ 34 പോയിന്റുള്ള ലിവർപൂൾ നാലാം സ്ഥാനത്തെത്തി. 16 പോയിന്റുള്ള ബേൺമൗത്ത് 16 ആം സ്ഥാനത്താണ്‌.

 

രണ്ടു കളികളിൽ റോട്ടേഷന് ഏറെ വില നൽകേണ്ടി വന്ന ക്ളോപ്പ് ഇത്തവണ മികച്ച ടീമിനെയാണ് അണി നിരത്തിയത്. ആക്രമണ നിരയിൽ കുട്ടീഞ്ഞോ, ഫിർമിനോ, സലാഹ് എന്നിവരും മധ്യനിരയിൽ ഓക്സലൈഡ് ചെമ്പർലിനും ഇടം നേടി. 20 ആം മിനുട്ടിൽ കുട്ടിഞ്ഞോയുടെ കിടിലൻ സോളോ ഗോളിൽ മുന്നിൽ എത്തിയ ലിവർപൂൾ 26 ആം മിനുട്ടിൽ ലോവരന്റെ ഹെഡർ ഗോളിൽ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതി പിരിയും മുൻപ് സലാഹ് സീസണിലെ തന്റെ 20 ആം ഗോൾ നേടി ലിവർപൂളിന്റെ ലീഡ് 3 ആക്കി ഉയർത്തി. 2013-2014 ന് ശേഷം ആദ്യമായാണ് ഒരു ലിവർപൂൾ താരം ഒരു സീസണിൽ 20 ഗോളുകൾ എന്ന നേട്ടം പൂർത്തിയാകുന്നത്.

രണ്ടാം പകുതിയിൽ ആക്രമണത്തിന്റെ വേഗത ലിവർപൂൾ അൽപം കുറച്ചെങ്കിലും ബേൺമൗത്ത്ന് കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാനായില്ല. 66 ആം മിനുട്ടിൽ കുട്ടിഞ്ഞോയുടെ പാസ്സിൽ ഫിർമിനോയും ഗോൾ നേടിയതോടെ ബേൺമൗത്ത്ന്റെ പരാജയം പൂർത്തിയായി. പിന്നീട് ക്ളോപ്പ് സലാഹ്, ഫിർമിനോ, കുട്ടീഞ്ഞോ എന്നിവരെ പിൻവലിച്ചെങ്കിലും ലിവർപൂൾ മത്സരത്തിലെ പിടി വിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial