പ്രീമിയർ ലീഗ് ജൂൺ17 മുതൽ, ആദ്യ മത്സരത്തിൽ ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റി പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിന് തീരുമാനമായി. ജൂൺ 17ന് ലീഗ് പുനരാരംഭിക്കാനാണ് ക്ലബുകൾ ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടൻ വരും. ലീഗിൽ 29ആം റൗണ്ടിൽ ബാക്കിയുള്ള രണ്ട് മത്സരങ്ങൾ ആദ്യ കളിച്ചായിരിക്കും ലീഗ് പുനരാരംഭിക്കുക. ജൂൺ 17ന് ആദ്യ രണ്ട് മത്സരങ്ങളിൽ ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിയെയും ഷെഫീൽഡ് യുണൈറ്റഡ് ആസ്റ്റൺ വില്ലയെയും നേരിടും.

ഈ മത്സരങ്ങൾക്ക് ശേഷം ജൂൺ 20 മുതൽ ഇരുപതാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കും. ഇതിന് എല്ലാം ക്ലബുകളും ഒരുപോലെ അംഗീകാരം നൽകി.ബ്രിട്ടീഷ് ഗവണ്മെന്റ് നേരത്തെ തന്നെ ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകിയിരുന്നു.

പ്രീമിയർ ലീഗ് ക്ലബുകൾ അവസാന ഒരാഴ്ചയോളമായി പരിശീലനവും നടത്തുന്നുണ്ട്. മാർച്ച് ആദ്യ വാരത്തിൽ നിർത്തി വെച്ച പ്രീമിയർ ലീഗിൽ ഇനിയും 9 റൗണ്ട് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. ആഴ്ചയിൽ രണ്ട് മത്സരങ്ങൾ എന്ന രീതിയിൽ നടത്തി ഓഗസ്റ്റിൽ ലീഗ് പൂർത്തിയാക്കാൻ ആകും പ്രീമിയർ ലീഗിന്റെ ശ്രമം

Previous article2021 ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യ ഓസ്ട്രേലിയയില്‍ കളിക്കാനെത്തും
Next articleകൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള ഏത് ടീമിലും കളിക്കുവാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് സുനില്‍ നരൈന്‍