“അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിൽ ഇത്തവണ പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന്” – ജോസെ

ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടം ലിവർപൂൾ തന്നെ കൊണ്ടു പോകും എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറീനോ. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിയെ ലിവർപൂൾ തോൽപ്പിച്ചതോടെ സിറ്റിയേക്കാൾ ഒമ്പതു പോയന്റിന്റെ ലീഡ് ലിവർപൂൾ സ്വന്തമാക്കിയിരുന്നു. ലീഗിൽ ഇതുവരെ നടന്ന ഒരു മത്സരം ഒഴികെ ബാക്കി എല്ലാ മത്സരങ്ങക്കും വിജയിച്ച് മികച്ച ഫോമിലുമാണ് ലിവർപൂൾ.

ലിവർപൂൾ തന്നെ ലീഗ് നേടുമെന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് ജോസെ പറഞ്ഞു. അത്ഭുതങ്ങൾ ഒന്നും നടന്നില്ല എങ്കിലും പരിക്ക് ലിവർപൂളിനെ ശക്തമായി ബാധിക്കാതെയും ഇരുന്നാൽ ഈ കിരീടം ലിവർപൂളിലേക്ക് തന്നെ എത്തും ജോസെ പറഞ്ഞു. ലിവർപൂൾ ഒരു പസിൽ പോലെയാണ് കളിക്കുന്നത്. അവിടെ എല്ലാവർക്കും കൃത്യമായ ജോലി ഉണ്ട്. കളിക്കാരുടെ കഴിവ് അനുസരിച്ച് സിസ്റ്റം മാറ്റാൻ ക്ലോപ്പിന് ആകുന്നുണ്ട് എന്നും ജോസെ പറഞ്ഞു.

Previous article“റൊണാൾഡോ ഫോമിലേക്ക് തിരികെയെത്തും”
Next articleപിങ്ക് ബോളിൽ രാത്രി പരിശീലനം നടത്താൻ കോഹ്‌ലിയും സംഘവും