പ്രീമിയർ ലീഗിൽ ഗോൾ വേട്ടയിൽ അഗ്യൂറോക്ക് ഒപ്പം എത്തി ഹാരി കെയിൻ

Wasim Akram

20220815 024447
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ഗോൾ വേട്ടയിൽ മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം സെർജിയോ അഗ്യൂറോക്ക് ഒപ്പം എത്തി ഇംഗ്ലീഷ് നായകനും ടോട്ടൻഹാം താരവുമായ ഹാരി കെയിൻ. ചെൽസിക്ക് എതിരായ 96 മത്തെ മിനിറ്റിലെ സമനില ഗോൾ കെയിനിന്റെ പ്രീമിയർ ലീഗിലെ 184 മത്തെ ഗോൾ ആയിരുന്നു. ഇതോടെ ഗോൾ വേട്ടയിൽ അർജന്റീന താരത്തിന് ഒപ്പം കെയിൻ എത്തി.

നിലവിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരമാണ് കെയിൻ. 187 ഗോളുകൾ നേടിയ ആന്റി കോൾ, 208 ഗോളുകൾ നേടിയ വെയിൻ റൂണി, 260 ഗോളുകൾ നേടിയ അലൻ ഷിയരർ എന്നിവർ മാത്രം ആണ് നിലവിൽ കെയിനിനു മുന്നിലുള്ളവർ. ഗോൾ അടിച്ചു കൂട്ടുന്നു എങ്കിലും ഇത് വരെ ഒരു പ്രധാന കിരീടം പോലും ക്ലബ് കരിയറിൽ നേടാൻ കെയിനിന് ആയിട്ടില്ല എന്നത് വാസ്തവം ആണ്.

Story highlight : Harry Kane levels with Aguero and becomes all time fourth highest goal scorer in Premier League.