Site icon Fanport

പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് പ്രതീക്ഷയിൽ സലായും കെയ്നും

പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ രണ്ടു താരങ്ങൾ ഇപ്പോഴും ഒപ്പത്തിനൊപ്പം ആണ്. ഇനി ലീഗിൽ രണ്ടു റൗണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 22 ഗോളുകൾ വീതം അടിച്ച് ലിവർപൂൾ താരം മൊ സലായും സ്പർസ് താരം ഹാരി കെയ്നുമാണ് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുന്നിൽ ഉള്ളത്. മുമ്പ് രണ്ട് തവണ വീതം ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിട്ടുള്ള താരങ്ങളാണ് കെയ്നും സലായും.

2015-16, 2016-17 സീസണുകളിൽ ആയിരുന്നു ഹാരി കെയ്ൻ ഗോൾഡൻ ബൂട്ട് നേടിയത്. 2017-18 സീസണിലും 2018-19 സീസണിലും മൊ സലാ ഗോൾഡ് ബൂട്ട് നേടി. ഇത്തവണ ഇവർക്ക് രണ്ടു പേർക്കും പിറകിലായി 18 ഗോളുകളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ് ആണ് ഉള്ളത്. 17 ഗോളുമായി സോൺ നാലാമതും ഉണ്ട്. കഴിഞ്ഞ തവണത്തെ ഗോൾഡൻ ബൂട്ട് വിന്നറായ വാർഡിക്ക് ഇത്തവണ 13 ഗോളുകൾ മാത്രമെ ലീഗിൽ നേടാൻ ആയുള്ളൂ.

Exit mobile version