Site icon Fanport

വെസ്റ്റ് ഹാം യുണൈറ്റഡിൽ നിക്ഷേപവുമായി ചെക് കോടീശ്വരൻ രംഗത്ത്

ഇംഗ്ലീഷ് ക്ലബ് വെസ്റ്റ് ഹാം യുണൈറ്റഡ് ഏറ്റെടുക്കാൻ ചെക് റിപ്പബ്ലിക് കോടീശ്വരൻ ഡാനിയേൽ ക്രറ്റിൻസ്കി. നിലവിൽ ക്ലബിന്റെ 27 ശതമാനം മാത്രം ആയിരിക്കും ഡാനിയേൽ ഏറ്റെടുക്കുക എന്നാണ് സൂചനകൾ. വർഷങ്ങളായി ക്ലബിൽ പുതിയ നിക്ഷേപം തേടുന്ന വെസ്റ്റ് ഹാം ഉടമകൾ ആയ ഡേവിഡ്‌ സള്ളിവനും ഡേവിഡ് ഗോൾഡും ഈ നീക്കത്തിന് അനുകൂലവുമാണ്. നിലവിൽ 27 ശതമാനം ഏറ്റെടുക്കുന്ന 46 കാരനായ ചെക് കോടീശ്വരൻ ഭാവിയിൽ ക്ലബിന്റെ ഭൂരിപക്ഷ ഷെയറുകളും വാങ്ങും എന്നാണ് സൂചനകൾ.

ചെക് സ്പിൻക്‌സ് എന്നറിയപ്പെടുന്ന ഡാനിയേൽ ചെക് ക്ലബ് സ്പാർട്ട പ്രാഗിന്റെ സഹ ഉടമയും പ്രസിഡന്റും ആണ്. അഭിഭാഷകൻ കൂടിയായ ഡാനിയേലിന് റോയൽ മെയിൽ, ഒരു ഫ്രഞ്ച് പത്രം എന്നിവയിലും നിക്ഷേപം ഉണ്ട്. ഏതാണ്ട് 150 മില്യൺ യൂറോ മുടക്കിയാണ് ചെക് കോടീശ്വരൻ ക്ലബിലെ ഷെയറുകൾ സ്വന്തമാക്കുന്നത്. ഇത് നിലവിൽ മികച്ച ഫോമിലുള്ള ഡേവിഡ് മോയസിന്റെ ടീമിന് ട്രാൻസ്ഫർ മാർക്കറ്റിൽ അടക്കം വലിയ പൈസ മുടക്കാൻ സഹായകമാവും.

Exit mobile version