പ്രീമിയർ ലീഗിൽ അവസാന കൊറോണ ടെസ്റ്റിലും പോസിറ്റീവ് ഇല്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസൺ അവസാനിച്ച ശേഷം നടത്തിയ കൊറോണ പരിശോധനയിൽ എല്ലാ ടെസ്റ്റും നെഗറ്റീവ് ആയി. പ്രീമിയർ ലീഗിൽ സീസണിൽ അവസാന റൗണ്ട് മത്സരങ്ങൾക്ക് ശേഷം ഇന്നലെ താരങ്ങളും ഒഫീഷ്യൽസും സ്റ്റാഫുകളുമായി 1574 പേർക്കാണ് കൊറോണ പരിശോധന പൂർത്തിയാക്കിയത്‌‌. ഇതിൽ എല്ലാ ടെസ്റ്റും നെഗറ്റീവ് ആയാണ് വന്നത്.

സീസണിൽ അവസാന രണ്ടു മാസമായി ആകെ 16000ൽ അധികം ടെസ്റ്റുകൾ നടത്തിയപ്പോൾ ആകെ 17 പേർക്ക് മാത്രമെ രോഗം റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ. പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിന് പല വിമർശനങ്ങളും വന്നിരുന്നു എങ്കിലും ഈ മികച്ച ഫലങ്ങൾ പ്രീമിയർ ലീഗിന്റെ സംഘാടക മികവ് കൂടി ആണ് കാണിക്കുന്നത്. യൂറോപ്പിൽ മത്സരങ്ങൾ ബാക്കി ഇല്ലാത്ത താരങ്ങൾക്ക് ഈ പുതിയ കൊറോണ ഫലത്തോടെ സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകാൻ ആകും.

Exit mobile version