ഇത്തിഹാദിൽ സിറ്റിയെ തളക്കാൻ ആഴ്സണലിനാവുമോ

- Advertisement -

ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ന് സൂപ്പർ സണ്ടേയിൽ ഇന്ന് സൂപ്പർ പോരാട്ടം. ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികൾ ആഴ്സണലാണ്. ഇന്ന് രാത്രി 7.45 നാണ് മത്സരം അരങ്ങേറുക. ആഴ്സണൽ അഞ്ചാം സ്ഥാനത്താണെങ്കിലും സിറ്റിക്കെതിരെ പ്രീമിയർ ലീഗിൽ മികച്ച റെക്കോർഡുള്ള ആഴ്സണലിനെ തളക്കുക എന്നത് സിറ്റിക്ക് പ്രയാസകരമായ ജോലി തന്നെയാവും. സിറ്റിയുടെ ലോകോത്തര ആക്രമണത്തെ എങ്ങനെ തടുക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും മത്സരത്തിൽ ആഴ്സണലിന്റെ സാധ്യതകൾ.

വാട്ട്ഫോഡിനോട് തോറ്റ ശേഷം സ്വാൻസിയേയും എവർട്ടനെയും തകർത്ത് മികച്ച ഫോമിലുള്ള ആഴ്സണലിന് ലീഗിൽ ഒരൊറ്റ മത്സരം പോലും തോൽകാതെ കുതിക്കുന്ന സിറ്റിയെ തടയുക എന്നത് വെല്ലുവിളിയാവുമ്പോൾ തന്നെ ആക്രമണ ഫുട്‌ബോളിൽ ഇരു ടീമുകളും ഓപ്പത്തിന് ഒപ്പമാണ്. പക്ഷെ അവസാന രണ്ട് മത്സരങ്ങളിൽ 4 ഗോളുകൾ വഴങ്ങിയ സിറ്റി പ്രതിരോധം ഇന്ന് വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ സാഞ്ചസും ലകസറ്റും ഓസിലും അടക്കമുള്ള ആഴ്സണൽ ആക്രമണ നിര അത് മുതലാക്കിയേക്കും.

ഇരു ടീമുകൾക്കും അവസാന പ്രീമിയർ ലീഗ് മത്സരം കളിച്ച ടീമുകളിൽ കാര്യാമായ പരിക്ക് ഭീഷണി ഇല്ല എന്നത് ആശ്വാസകരമാവും. സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ നേട്ടകാരൻ എന്ന റെക്കോർഡുമായി വരുന്ന അഗ്യൂറോ തന്നെയാവും ഇന്നത്തെ മത്സരത്തിലെ ശ്രദ്ധ കേന്ദ്രം. ഇന്ന് ജിസൂസിന് പകരം ആദ്യ ഇലവനിൽ അഗ്യൂറോ ഉണ്ടാവും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. സാനെയും, ഡുബ്റെയ്നയും, ഡേവിഡ് സിൽവയും അടക്കമുള്ള ആക്രമണ നിരയെ തടയാനായാൽ ആഴ്സണലിന് ഇന്ന് ജയം കാണാനാവും. കഴിഞ്ഞ സീസണിൽ ഇതേ ഫിക്‌സ്ച്ചറിൽ സിറ്റി 2-1 ന്റെ ജയം സ്വന്തമാക്കിയിരുന്നു.

Advertisement