20220814 033100

താരങ്ങളെ പുതുതായി ടീമിൽ എത്തിക്കുന്നത് തുടർന്ന് ഫോറസ്റ്റ്, ബ്രൈറ്റന്റെ നീൽ മൗപെയും ടീമിൽ എത്തും

പ്രീമിയർ ലീഗിൽ നിലനിൽക്കാൻ പണം വാരി എറിയുന്ന ഗ്രീക്ക് ക്ലബ് ഉടമയുടെ ബലത്തിൽ വീണ്ടും താരങ്ങളെ പുതുതായി ടീമിൽ എത്തിക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ്. ഇത്തവണ ബ്രൈറ്റന്റെ ഫ്രഞ്ച് മുന്നേറ്റനിര താരം നീൽ മൗപെയെ ആണ് ഫോറസ്റ്റ് സ്വന്തമാക്കുക. താരവും ആയി ഏതാണ്ട് കരാറിൽ എത്തിയ ഫോറസ്റ്റ് ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്താൻ ആണ് സാധ്യത.

ഏതാണ്ട് 15 മില്യൺ പൗണ്ടിന് നാലു വർഷത്തെ കരാർ അടിസ്‌ഥാനത്തിൽ ആവും മൗപെ ഫോറസ്റ്റിൽ എത്തുക. താരവും ഫോറസ്റ്റും ആയും കരാർ ധാരണയിൽ ഇതിനകം എത്തിയതിനാൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. പ്രീമിയർ ലീഗിൽ നിലനിൽക്കാൻ ലീഗ് പരിചയമുള്ള മൗപെ സഹായിക്കും എന്നാണ് ഫോറസ്റ്റ് കണക്ക് കൂട്ടൽ. നിലവിൽ യൂറോപ്പിൽ ഏറ്റവും അധികം താരങ്ങളെ പുതുതായി ടീമിൽ എത്തിച്ച ക്ലബും പഴയ പ്രതാപം ലക്ഷ്യം വക്കുന്ന ഫോറസ്റ്റ് തന്നെയാണ്.

Story Highlight : Brighton’s Neal Moupay soon gonna join Nottingham Forrest.

Exit mobile version