പ്രീമിയർ ലീഗ് അവാർഡുകളിൽ സിറ്റിയുടെ ആധിപത്യം

പ്രീമിയർ ലീഗിലെ ഒക്ടോബർ മാസത്തെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യം. പ്രീമിയർ ലീഗിലെ ഒക്ടോബറിലെ മികച്ച കളിക്കാരനായി ലേറോയ്‌ സാനെയെ തിരഞ്ഞെടുത്തപ്പോൾ മികച്ച മാനേജർ ആർവാര്ഡും പെപ് ഗ്വാർഡിയോളയിലൂടെ സിറ്റിയിൽ എത്തി. സൗതാംപ്ടണിന്റെ ബോഫലിനാണ് മികച്ച ഗോളിനുള്ള പുരസ്കാരം.

പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന സിറ്റിയുടെ പ്രകടനത്തിൽ നിർണായക പങ്ക് വഹിച്ചതാണ് സാനെയെ ഈ അവാർഡിന് അര്ഹനാക്കിയത്. 3 മത്സരങ്ങളിൽ നിന്നും 3 ഗോളുകളും 3 അസിസ്റ്റുകളും ആണ് സാനെ ഒക്ടോബറിൽ സ്വന്തം പേരിൽ കുറിച്ചത്.

പ്രീമിയർ ലീഗിൽ അസ്സൂയാവഹമായ കുതിപ്പ് നടത്തുന്ന സിറ്റിയുടെ മാനേജർ ഗ്വാർഡിയോള മികച്ച മാനേജർ പുരസ്കാരം സ്വന്തമാക്കി.

Back-to-back @barclaysuk Manager of the Month awards for Pep Guardiola! 🙌 #PremierLeague #PL

A post shared by Premier League (@premierleague) on

വെസ്റ്റ് ബ്രോമിച്ചിനെതിരെ സൗതാംപ്ടന്റെ ബോഫൽ നേടിയ സോളോ ഗോൾ മികച്ച ഗോളിനുള്ള പുരസ്കാരവും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസഞ്ജുവിനു അര്‍ദ്ധ ശതകം, സൗരാഷ്ട്രയ്ക്കെതിരെ കേരളം 225നു പുറത്ത്
Next articleകൊല്‍ക്കത്തയില്‍ മഴ തന്നെ താരം