Site icon Fanport

ലിവർപൂൾ തങ്ങളെക്കാൾ മികച്ച ടീം ആയിരുന്നു, ക്ലോപ്പും ആയി പ്രശ്നങ്ങൾ ഒന്നുമില്ല ~ മൈക്കിൾ ആർട്ടെറ്റ

ലിവർപൂൾ ആഴ്‌സണലിനെക്കാൾ വളരെ മികച്ച ടീം ആണെന്നും അത് നാം സമ്മതിച്ചെ മതിയാവൂ എന്നും തുറന്നു പറഞ്ഞു ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. ആഴ്‌സണലിന്റെ ലിവർപൂളിന് എതിരായ നാണക്കേടിന് ശേഷം പ്രതികരിക്കുക ആയിരുന്നു സ്പാനിഷ് പരിശീലകൻ. ആദ്യ പകുതിയിൽ നന്നായി പൊരുതിയ ടീം രണ്ടാം പകുതിയിൽ കളി മറന്നു ലിവർപൂളിന് അവസരങ്ങൾ നൽകിയത് ആണ് വലിയ പരാജയ കാരണം എന്നും ആർട്ടെറ്റ വ്യക്തമാക്കി.

ജയത്തിൽ ലിവർപൂളിനെ അഭിനന്ദിക്കുന്നത് ആയും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കളിക്ക് ഇടയിൽ ലിവർപൂൾ പരിശീലകൻ ക്ലോപ്പും ആയി ഉണ്ടായ തർക്കം അവിടെ അവസാനിച്ചത് ആയും അദ്ദേഹം പറഞ്ഞു. ക്ലോപ്പ് അദ്ദേഹത്തിന്റെ ടീമിനെ പ്രതിരോധിക്കാനും താൻ തന്റെ ടീമിനെ പ്രതിരോധിക്കാനും ആണ് ശ്രമിച്ചത് എന്നു പറഞ്ഞ ആർട്ടെറ്റ ക്ലോപ്പും ആയി ഒരു പ്രശ്നവും ഇല്ലെന്നും വ്യക്തമാക്കി.

Exit mobile version