ആഴ്സണലിനും ലിവർപൂളിനും മികച്ച ജയം

- Advertisement -

പ്രീമിയർ ലീഗിൽ മികച്ച ജയങ്ങളുമായി ആഴ്സണലും ലിവർപൂളും. സ്റ്റോക്കിനെ എതിരില്ലാത്ത 3 ഗോളുകൾക് ലിവർപൂൾ മറികടന്നപ്പോൾ 5 ഗോളുകളുടെ ജയമാണ് ഹഡഴ്‌സ്ഫീൽസ് ടൗണിനതിരെ നേടിയത്.

മേസൂത് ഓസിലിനെ മികച്ച പ്രകടനമാണ് ആഴ്സണലിന് വമ്പൻ ജയം സമ്മാനിച്ചത്. ആഴ്സണലിനായി ജിറൂദ് രണ്ടും, ഓസിൽ, സാഞ്ചസ്, ലകസറ്റേ എന്നിവർ ഓരോ ഗോളും നേടി. 28 പോയിന്റുള്ള ആഴ്സണൽ നാലാം സ്ഥാനത്താണ്‌. 15 പോയിന്റുള്ള ഹഡയ്‌സ് ഫീൽഡ് 14 ആം സ്ഥാനത്താണ്‌.

  1. പ്രീമിയർ ലീഗിലെ മികച്ച താരമാവാൻ കുതിക്കുന്ന മുഹമ്മദ് സലായുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ സ്റ്റോക്കിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്. ലിവർപൂളിനായി സാഡിയോ മാനേയും ഗോൾ കണ്ടെത്തി. 26 പോയിന്റുള്ള ലിവർപൂൾ ആഴ്സണലിന് പിറകിലായി അഞ്ചാം സ്ഥാനത്താണ്. 13 പോയിന്റുള്ള സ്റ്റോക്ക് 16 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement