പ്രീമിയർ ലീഗിൽ 42പേർക്ക് കോവിഡ്

കഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ നടത്തിയ പരിശോധകളിൽ പ്രീമിയർ ലീഗ് കളിക്കാരും സ്റ്റാഫുകളുമായി 42പേർ കോവിഡ് -19 ന് പോസിറ്റീവ് ആയി. ഏഴ് ദിവസത്തെ കാലയളവിൽ ലീഗിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ കൊറോണ കേസാണിത്. ജനുവരിയിൽ 40 കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്.

ഡിസംബർ 6 മുതൽ 12 വരെ ആയി ലീഗിൽ 3,805 ടെസ്റ്റുകൾ നടത്തി. ബ്രൈറ്റൺ, ടോട്ടൻഹാം, ലെസ്റ്റർ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആസ്റ്റൺ വില്ല, നോർവിച്ച് എന്നീ ക്ലബുകളിൽ എല്ലാം സ്ഥിരീകരിച്ച കൊറോണ കേസുകളുണ്ട്. ബ്രെന്റ്‌ഫോർഡിൽ ഇന്ന് നടക്കേണ്ട മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളി സംശയത്തിലാണ്.

Previous articleഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രെന്റ്ഫോർഡിന് മുന്നിൽ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രെന്റ്ഫോർഡ് മത്സരം മാറ്റിവെച്ചു