ഇംഗ്ലണ്ട് ഗോൾകീപ്പർ പിക്ഫോർഡ് 6 വർഷം കൂടെ എവർട്ടണിൽ

ഇംഗ്ലീഷ് ഗോൾകീപ്പർ പിക്ക്ഫോർഡ് എവർട്ടൺ ക്ലബുമായി കരാർ പുതുക്കി. ആറ് വർഷത്തേക്കുള്ള പുതിയ കരാറാണ് പിക്ഫോർഡ് ഇന്ന് എവർട്ടണുമായി ഒപ്പുവെച്ചത്. 2024വരെ താരം ക്ലബിനൊപ്പം തുടരും. ഒരു എവർട്ടൺ ഇതിഹാസമായി കരിയർ അവസാനിപ്പിക്കൽ ആണ് തന്റെ ലക്ഷ്യം എന്ന് പിക്ക്ഫോർഡ് കരാർ ഒപ്പുവെച്ചതിനു ശേഷം പറഞ്ഞു. എവർട്ടണിൽ എത്തിയതാണ് താൻ ഇംഗ്ലണ്ട് ഗോളി ആകാൻ കാരണമെന്നും പിക്ഫോർഡ് പറഞ്ഞു.

കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പിക്ഫോർഡ് മാറിയിരുന്നു. സെമി വരെയുള്ള ഇംഗ്ലണ്ടിന്റെ റഷ്യയിലെ യാത്രയിൽ നിർണായകമായതും പിക്ഫോർഡിന്റെ പ്രകടനമായിരുന്നു. 2017 തുടക്കത്തിൽ സണ്ടർലാന്റിൽ നിന്നാണ് പിക്ക്ഫോർഡ് എവർട്ടണിൽ എത്തിയത്.

കഴിഞ്ഞ സീസണിൽ എവർട്ടന്റെ പ്ലയേർസ് പ്ലയർ ഓഫ് ദി ഇയറും യങ് പ്ലയർ ഓഫ് ദി ഇയറും പിക്ഫോർഡ് ആയിരുന്നു.

Exit mobile version