രണ്ട് ഡിഫൻഡേഴ്സ് നാളെ യുണൈറ്റഡ് നിരയിൽ ഉണ്ടാകില്ല

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് നാളെ പ്രീമിയർ ലീഗ് മത്സരത്തിന് ഇറങ്ങുകയാണ്. ടോട്ടൻഹാമിനെതിരായ മത്സരത്തിൽ യുണൈറ്റഡിന്റെ രണ്ട് താരങ്ങൾ പരിക്ക് കാരണം ഉണ്ടാകില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ അറിയിച്ചു. ഡിഫൻഡർമാരായ ഫിൽ ജോൺസും ടുവൻസബെയും ആകും പരിക്ക് കാരണം നാളെ ഇറങ്ങാത്തത്.

യുണൈറ്റഡിന്റെ ബാക്കി താരങ്ങൾ ഒക്കെ പരിക്കിൽ നിന്ന് മോചിതരായതായി എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. നീണ്ട കാലമായി പുറത്ത് ഇരിക്കുകയായിരുന്ന പോൾ പോഗ്ബ, റാഷ്ഫോർഡ് എന്നിവരൊക്കെ നാളെ ഇറങ്ങും എന്നും ഒലെ പറഞ്ഞു. താരങ്ങൾക്ക് കൂടുതൽ പരിക്ക് സംഭവിക്കാതിരിക്കാനായി അഞ്ച് സബ്സ്റ്റിട്യൂഷൻ എന്ന പുതിയ നിയമം ഉപയോഗിക്കും എന്നും സോൾഷ്യാർ പറഞ്ഞു.

Exit mobile version