Site icon Fanport

ഇന്ത്യയിൽ താരമായ ഫോഡന് മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ

ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ താരമായി മാറിയ ഇംഗ്ലീഷ് താരം ഫിൽ ഫോഡൻ മാഞ്ചസ്റ്റർ സിറ്റിയുമായി പുതിയ കരാർ ഒപ്പിട്ടു. അണ്ടർ 17 ലോകകപ്പിലെ പ്ലയർ ഓഫ് ദി ടൂർണമെന്റായിരുന്നു ഫിൽ ഫോഡൻ. 18കാരനായ ഫോഡൻ 2024വരെ താരത്തെ മാഞ്ചസ്റ്ററിൽ തന്നെ തുടരാൻ വിടുന്ന കരാർ ആണ് ഒപ്പുവെച്ചത്.

18കാരൻ ആണെങ്കിലും ഇതിനകം തന്നെ മാഞ്ചസ്റ്റർ സിറ്റി സീനിയർ ടീമിനായി 12 മത്സരങ്ങൾ ഫോഡൻ കളിച്ചിട്ടുണ്ട്. എട്ടാം വയസ്സു മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പമുള്ള താരമാണ് ഫോഡൻ. മാഞ്ചസ്റ്റർ സിറ്റിയുടെ വലിയ ആരാധകൻ കൂടിയാണ് ഫിൽ. താരം ക്ലബിനൊപ്പം തന്നെ തുടരും എന്നതിൽ വലിയ സന്തോഷമുണ്ട് എന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു.

Exit mobile version