Site icon Fanport

“താൻ കണ്ട ഏറ്റവും മികച്ച ടാലന്റ് ആണ് ഫിൽ ഫോഡൻ” – ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഫിൽ ഫോഡനെ വാനോളം വാഴ്ത്തി ഗ്വാർഡിയോള. ഫിൽ ഫോഡനാണ് താൻ കണ്ട ഏറ്റവും മികച്ച ടാലന്റ് എന്ന് ഗ്വാർഡിയോള പറഞ്ഞു. സാക്ഷാൽ മെസ്സിയെ ഉൾപ്പെടെ പരിശീലിപ്പിച്ച ഗ്വാർഡിയോള ആൺ ഫോഡനെ അദ്ദേഹം കണ്ട ഏറ്റവും മികച്ച ടാലന്റായി കണക്കാക്കുന്നത്‌. 19കാരനായ ഫോഡൻ മികച്ച ടാലന്റാണ് എന്ന് പറഞ്ഞ ഗ്വാർഡിയോള ഫോഡൻ ഇപ്പോൾ നേരിടുന്ന ഒരേയൊരു പ്രശ്നം ഫോഡന് താൻ അവസരം കൊടുക്കുന്നില്ല എന്നതാണെന്നും ഗ്വാർഡിയോള പറഞ്ഞു.

ടീമിൽ മുഴുവൻ മികച്ച ടാലന്റുകൾ ആയതാണ് പ്രശ്നം എന്ന് പറഞ്ഞ ഗ്വാർഡിയോള ഈ സീസണിൽ ഫോഡന് കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് പറഞ്ഞു. ഫോഡനെ സഹായിക്കാൻ വേണ്ടിയാണ് താൻ ശ്രമിക്കുന്നത് എന്ന് ഫോഡന് അറിയാമെന്നും ഗ്വാർഡിയോള പറഞ്ഞു. കഴിഞ്ഞ സീസണിൽ ആകെ 26 മത്സരങ്ങൾ സിറ്റിക്കു വേണ്ടി ഫോഡൻ കളിച്ചിരുന്നു.

Exit mobile version