മൈക് ഫെലൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അസിസ്റ്റന്റ് പരിശീലകൻ ആയി തുടരും

ഒലെ ചുമതലയേറ്റപ്പോൾ താൽക്കാലികമായി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ എത്തിയ സഹ പരിശീലകൻ മൈക് ഫെലൻ അസിസ്റ്റന്റ് പരിശീലകനായി ക്ലബിനൊപ്പം തുടരും. മാഞ്ചസ്റ്റർ യുണൈറ്റഡുമായി മൂന്ന് വർഷത്തെ കരാറിൽ ഫെലൻ ഒപ്പിട്ടു. സർ അലക്സ് ഫെർഗൂസണ് ഒപ്പം നീണ്ടകാലം പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ഫെലൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കും പ്രിയപ്പെട്ട പരിശീലകൻ ആണ്‌

നേരത്തെ മാഞ്ചസ്റ്റർ ക്ലബിന്റെ ഡയറക്ടർ ഓഫ് ഫുട്ബോൾ ആയി ഫെലനെ നിയമിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും അസിസ്റ്റൻ പരിശീലകനായി തന്നെ നിയമിക്കുകയായിരുന്നു. ഫെലൻ ക്ലബിൽ തുടരുന്നതിൽ സന്തോഷമുണ്ട് എന്ന് ഒലെ പറഞ്ഞു. ഫെലന്റെ പരിചയസമ്പത്ത് ക്ലബിന് ഗുണം ചെയ്യും എന്നും ഒലെ പറഞ്ഞു.

Exit mobile version