പി എഫ് എയുടെ ടീം ഓഫ് ദി ഇയറിൽ 5 മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ

ഇംഗ്ലണ്ടിലെ പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷന്റെ ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചു. പ്രീമിയർ ലീഗ് ടീം ഓഫ് ദി ഇയറിൽ 11 താരങ്ങളിൽ അഞ്ച് താരങ്ങളും ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ്. അഗ്വേറോ, വാൽകർ, ഡിബ്രുയിൻ, സിൽവ, ഒട്ടമെൻഡി എന്നിവരാണ് സിറ്റിയിൽ നിന്ന് ടീം ഓഫ് ദി ഇയറിൽ ഇടം പിടിച്ചത്. സിറ്റി കഴിഞ്ഞാൽ കൂടുതൽ താരങ്ങൾ ടോട്ടൻഹാമിൽ നിന്നാണ്. 3 താരങ്ങളാണ് ടോട്ടൻഹാമിന് പ്രതിനിധീകരിച്ച് ടീം ഓഫ് ദി ഇയറിൽ ഉള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഏക താരമായി ഡിഹിയും, ലിവർപൂളിൽ നിന്ന് ഏക താരമായി മൊ സാലയും ടീമിൽ ഇടംപിടിച്ചു.

PFA Premier League TOTY;

GK | David De Gea
RB | Kyle Walker
CB | Jan Vertonghen
CB | Nicolás Otamendi
LB | Marcos Alonso
MID | David Silva
MID | Kevin De Bruyne
MID | Christian Eriksen
FWD | Harry Kane
FWD | Mohamed Salah
FWD | Sergio Agüero

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജസ്റ്റിന്‍ ലാംഗര്‍ കോച്ചാവുമെന്ന വാര്‍ത്തകള്‍ തള്ളി ക്രിക്കറ്റ് ഓസ്ട്രേലിയ
Next articleസ്മിത്തിനെയും വാര്‍ണറെയും സ്വന്തമാക്കുവാന്‍ ശ്രമവുമായി സറേ