Site icon Fanport

പീറ്റർ ചെക്കിന് പരിക്ക്, ഒരു മാസത്തോളം പുറത്ത് ഇരിക്കും

ആഴ്സണൽ ഗോൾ കീപ്പർ പീറ്റർ ചെക്കിന്റെ പരിക്ക് അദ്ദേഹത്തെ ഒരു മാസത്തോളം പുറത്ത് ഇരുത്തും. ആഴ്സണൽ ക്ലബ് തന്നെ ചെക്കിന്റെ പരിക്കിനെ കുറിച്ച് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ മത്സരത്തിനിടെ ആയിരുന്നു പീറ്റർ ചെക്കിന് പരിക്കേറ്റത്. ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണ്. അതുകൊണ്ട് തന്നെ മൂന്നിൽ അധികം ആഴ്ചകൾ എടുക്കും ചെക്ക് ട്രെയിനിങ്ങിൽ തിരിച്ചെത്താൻ.

ചെക്കിന്റെ അഭാവത്തിൽ ജർമ്മൻ ഗോൾകീപ്പർ ലെനോ ആഴ്സണലിന്റെ വല കാക്കും. വാറ്റ്ഫോർഡിനെതിരെ ചെക്കിന് പരിക്കേറ്റപ്പോൾ പകരൽകാരനായി എത്തിയതും ലെനോ ആയിരുന്നു.

Exit mobile version