200 ക്ലീൻ ഷീറ്റ് നേടുന്ന ആദ്യ പ്രീമിയർ ലീഗ് ഗോൾ കീപ്പറായി പീറ്റർ ചെക്ക്

- Advertisement -

പ്രീമിയർ ലീഗിൽ ആദ്യമായി 200 ക്ലീൻ ഷീറ്റ് നേടുന്ന ഗോൾ കീപ്പറായി ആഴ്‌സണലിന്റെ പീറ്റർ ചെക്ക്. വാറ്റ്ഫോർഡിനെതിരെയുള്ള മത്സരത്തിൽ ഗോൾ വഴങ്ങാതിരുന്നതോട് കൂടിയാണ് പീറ്റർ ചെക്ക് നാഴികക്കല്ല്‌ മറികടന്നത്. മത്സരത്തിൽ നിർണായക സമയത്ത് പെനാൽറ്റി രക്ഷപെടുത്തി ചെക്ക് ആഴ്സണലിന്റെ രക്ഷക്കെത്തിയിരുന്നു.

ആഴ്സണലിന്റെ ജേഴ്സിയിൽ പീറ്റർ ചെക്കിന്റെ ആദ്യ പെനാൽറ്റി രക്ഷപെടുത്തൽ കൂടിയായിരുന്നു ഇത്. 62ആം മിനുട്ടിൽ ട്രോയ് ഡീനിയുടെ പെനാൽറ്റിയാണ് പീറ്റർ ചെക്ക് രക്ഷപെടുത്തിയത്. ഡിസംബർ 16ന് ന്യൂ കാസിലിനെതിരെ ഗോൾ വഴങ്ങാതെ 199 ക്ലീൻ ഷീറ്റ് നേടിയ പീറ്റർ ചെക്ക് പിന്നീട് ഇങ്ങോട്ട് 11 മത്സരങ്ങളിൽ 200 എന്ന നാഴികക്കല്ലിലെത്താൻ കാത്തിരിക്കേണ്ടി വന്നു.

332 മത്സരങ്ങളിൽ നിന്ന് 162 ക്ലീൻ ഷീറ്റുകളാണ് ചെൽസി ജേഴ്സിയിൽ പീറ്റർ ചെക്ക് നേടിയത്. 2015ലാണ് ചെൽസിയിൽ നിന്ന് പീറ്റർ ചെക്ക് ആഴ്സണലിലെത്തിയത്. 169 ക്ലീൻ ഷീറ്റ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് ആണ് ക്ലീൻ ഷീറ്റിൽ പീറ്റർ ചെക്കിന് തൊട്ടുപിറകിൽ. 122 ക്ലീൻ ഷീറ്റ് നേടിയ വെസ്റ്റ് ഹാം ഗോൾ കീപ്പർ ജോ ഹാർട്ട് ആണ് ഇപ്പോൾ കളിക്കുന്ന താരങ്ങളിൽ പീറ്റർ ചെക്കിന് പിറകിലുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement