Site icon Fanport

പെപ്പെ തുർക്കി വിട്ടു, ഇനി ഫ്രീ ഏജന്റ്

മുൻ റയൽ മാഡ്രിഡ് താരം പെപ്പെ ടർക്കിഷ് ക്ലബ്ബ് ബേസിക്താസുമായുള്ള കരാർ റദ്ദാക്കി. ഇതോടെ ഫ്രീ ഏജന്റ് ആയി മാറിയ താരത്തിന് ഇനി പുതിയ ക്ലബ്ബ് കണ്ടെത്താൻ എളുപ്പമായി. 2019 വരെ ഇരുവരും തമ്മിൽ കരാർ ഉണ്ടായിരുന്നെങ്കിലും പരസ്പര സമ്മതത്തോടെ കരാർ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. 35 വയസുകാരനായ പെപ്പെ റയൽ മാഡ്രിഡ് വിട്ട ശേഷമാണ് തുർക്കിയിൽ എത്തിയത്.

2017 ലാണ് റയൽ കരാർ അവസാനിച്ചതോടെ താരം ബേസിക്താസിൽ എത്തുന്നത്. ടീമിന്റെ ഒന്നാം നമ്പർ ഡിഫണ്ടർമാറിൽ ഒരാളായിരുന്നെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ലബ്ബിന് തരത്തിന്റെ വലിയ ശമ്പളം താങ്ങാനാവാതെ വന്നതോടെയാണ് കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചത് എന്നറിയുന്നു. ജനുവരിയിൽ പ്രീമിയർ ലീഗ് ക്ലബ്ബ്കൾ അടക്കം താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

Exit mobile version