“പെപെയ്ക്ക് കൂടുതൽ സമയം നൽകണം” – ഹെൻറി

ആഴ്സണലിന്റെ വൻ സൈനിംഗ് പെപെയ്ക്ക് കൂടുതൽ സമയം നൽകണം എന്ന് ആഴ്സണൽ ഇതിഹാസം തിയറി ഹെൻറി. ഫ്രഞ്ച് ലീഗിൽ നിന്ന് 72 മില്യൺ നൽകി ആഴ്സണൽ സ്വന്തമാക്കിയ താരം ഇതുവരെ 15 മത്സരങ്ങളിൽ നിന്ന് ആകെ 3 ഗോളുകളാണ് നേടിയത്. എന്നാൽ ഫ്രഞ്ച് ലീഗ് പോലെയല്ല ഇംഗ്ലീഷ് പ്രീമിയർ ലീഗ്. ഇവിടെ താളം കണ്ടെത്താൻ എല്ലാവർക്കും ബുദ്ധിമുട്ടാണ്. ഹെൻറി പറഞ്ഞു.

വൻ തുക ആണ് പെപെയുടെ പ്രശ്നം. ഇതുപോലുള്ള വലിയ ട്രാൻസ്ഫറുകൾ ആകുമ്പോൾ ജനങ്ങൾ എപ്പോഴും നിങ്ങളെ തന്നെ ലക്ഷ്യം വെക്കും. പക്ഷെ അത് മറികടക്കാൻ ആണ് പെപെ പഠിക്കേണ്ടത്. ഹെൻറി പറഞ്ഞു. ജനങ്ങക്ക് പെപെയ്ക്ക് നൽകിയ പണം എത്രയാണെന്നും മറക്കണം. അദ്ദേഹം ആവശ്യപ്പെട്ടിട്ടല്ല ഇത്രയും പണം നൽകിയത് എന്നും ഹെൻറി ഓർമ്മിപ്പിച്ചു.

Previous articleബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും, മൂന്ന് പേസർമാരെ അണിനിരത്തി ഇന്ത്യ
Next article“ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗല്ലിനായി കളത്തിലിറങ്ങും”