Site icon Fanport

മാഞ്ചസ്റ്റർ സിറ്റി അല്ലാതെ ഒരു ഇംഗ്ലീഷ് ടീമിന്റെയും പരിശീലകനാകില്ല എന്ന് പെപ്

ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റി മാത്രമായിരിക്കും എന്റെ ടീം എന്ന് പെപ് ഗ്വാഡിയോള. മാഞ്ചസ്റ്റർ സിറ്റി എന്ന ടീമിനെ താൻ ഒരുപാട് ഇഷ്ടപ്പെടുന്നു എന്ന് പരിശീലകൻ പറഞ്ഞു. താൻ എന്നും ഒരു മാഞ്ചസ്റ്ററുകാരനായിരിക്കും. മാഞ്ചസ്റ്റർ സിറ്റി അല്ലാത്ത ഒരു ക്ലബിനെയും ഇംഗ്ലണ്ടിൽ പരിശീലിപ്പിക്കാൻ തനിക്ക് ആവില്ല. ഈ ക്ലബ് തന്നോട് അത്രയ്ക്ക് ചേർന്ന് നിക്കുന്നു എന്നും ഗ്വാഡിയോള പറഞ്ഞു‌.

തനിക്ക് നിരവധി കാലം ഇവിടെ നിക്കണം എന്ന് ആഗ്രഹമുണ്ട്. ഈ ക്ലബിനെ വലിയ ക്ലബാക്കി മാറ്റണം. വലുത് ഒക്കെ ചെയ്യാനുള്ള കഴിവ് ക്ലബിനുണ്ട് എന്ന് ക്ലബിന് മനസ്സിലാവണം എന്നും ഗ്വാഡിയോള പറഞ്ഞു. ഇംഗ്ലണ്ടിൽ പരിശീലകനായി തുടരാൻ എളുപ്പമാണെന്നും. സ്പെയിനിലെയും ജർമ്മനിയിലെയും പോലെ മാധ്യമങ്ങൾ ട്രെയിനിങ് ഗ്രൗണ്ടിൽ എത്തി നോക്കില്ല എന്നും പെപ് പറഞ്ഞു‌.

Exit mobile version