Picsart 23 08 22 19 30 54 456

ശസ്ത്രക്രിയക്ക് വിധേയനായ പെപ് ഗാർഡിയോള അടുത്ത രണ്ടു മത്സരങ്ങളിൽ ഉണ്ടാവില്ല

പിറക് വശത്തെ വേദനയെ തുടർന്ന് ഇന്ന് ശസ്ത്രക്രിയക്ക് വിധേയനായ പരിശീലകൻ പെപ് ഗാർഡിയോള തങ്ങളുടെ അടുത്ത രണ്ടു മത്സരങ്ങൾക്കും ഉണ്ടാവില്ല എന്നു മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായി അറിയിച്ചു. നിരന്തരം തന്നെ അലട്ടുന്ന വേദനക്ക് പരിഹാരം ആയാണ് സ്പാനിഷ് പരിശീലകൻ ബാഴ്‌സലോണയിൽ ശസ്ത്രക്രിയക്ക് വിധേയനായത്.

ഇതോടെ അടുത്ത മൂന്നു ആഴ്ച ഗാർഡിയോളക്ക് വിശ്രമം വേണ്ടി വരും. ഇതോടെ ഷെഫീൽഡ് യുണൈറ്റഡ്, ഫുൾഹാം മത്സരങ്ങളിൽ ഗാർഡിയോള ഉണ്ടാവില്ല. തുടർന്ന് വരുന്ന ഇന്റർനാഷണൽ ബ്രേക്കിന്‌ ശേഷം സെപ്റ്റംബർ 16 നു നടക്കുന്ന വെസ്റ്റ് ഹാമിനു എതിരായ മത്സരത്തിന് ആവും ഗാർഡിയോള മടങ്ങിയെത്തുക. സിറ്റി സഹപരിശീലകൻ യുഹാന്മ ലില്ലോ ആവും വരുന്ന മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിക്കുക.

Exit mobile version