“താൻ അല്ല ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ, വിജയങ്ങൾ സൂപ്പർ താരങ്ങൾ ഉള്ളത് കൊണ്ട് മാത്രം”

- Advertisement -

താൻ അല്ല ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ എന്ന് പെപ് ഗ്വാർഡിയോള. താൻ ആണ് മികച്ച പരിശീലകൻ എന്ന ചിന്ത തനിക്ക് ഉണ്ടായിട്ടെ ഇല്ല‌. ബാഴ്സലോണയിൽ ആറു കിരീടങ്ങൾ തുടർച്ചയായി നേടിയപ്പോൾ വരെ അങ്ങനെ ചിന്തിച്ചിട്ടില്ല. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞു. താൻ വിജയിക്കുന്നതും താൻ കപ്പുകൾ നേടുന്നതും ഒക്കെ തനിക്ക് മികച്ചൊരു ടീം എപ്പോഴും ഉള്ളത് കൊണ്ടാണ്‌. ഗ്വാർഡിയോള പറഞ്ഞു.

മെസ്സി, ഇനിയേസ്റ്റ, സാവി തുടങ്ങി ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച ടീമിനെ ആയിരുന്നു പെപ് ബാഴ്സയിൽ പരിശീലിപ്പിച്ചിരുന്നത്‌. ബയേൺ മ്യൂണിക്കിലും മാഞ്ചസ്റ്റർ സിറ്റിയിലും ഒക്കെ വൻ ടീമിനെ തന്നെ ഒരുക്കാൻ ഗ്വാർഡിയോളയ്ക്ക് ആയിരുന്നു. ഇതാണ് തന്റെ വിജയങ്ങൾക്ക് കാരണം എന്ന് ഗ്വാർഡിയോള സമ്മതിക്കുന്നു. സൂപ്പർ താരങ്ങൾ ഒന്നും ഇല്ലാതെ കിരീടങ്ങൾ നേടുന്ന പരിശീലകൻ ഈ ലോകത്ത് ഉണ്ട്. അവരൊക്കെയാണ് യഥാർത്ഥത്തിൽ മികച്ച പരിശീലകർ എന്നും ഗ്വാർഡിയോള പറയുന്നു.

Advertisement