Site icon Fanport

പെപ് ഗ്വാർഡിയോളയ്ക്ക് വീണ്ടും പ്രീമിയർ ലീഗ് മാനേജർ അവാർഡ്

ഏപ്രിൽ മാസത്തിൽ മാനേജർ ഓഫ് ദി മന്ത് അവാർഡ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. അവസാന മൊഇന്നു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ മാനേകർ ഓഫ് ദി മന്ത് അവാർഡ് സ്വന്തമാക്കുന്നത്. കരിയറിൽ ഇതുവരെ ഏഴു തവണ പ്രീമിയർ ലീഗിന്റെ ഈ പുരസ്കാരം പെപ് ഗ്വാർഡിയോള സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസത്തിൽ പെപിന്റെ കീഴിൽ സിറ്റി നടത്തിയ മികച്ച പ്രകടനം തന്നെയാണ് പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. ഏപ്രിലിൽ മാഞ്ചസ്റ്റർ സിറ്റി കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചിരുന്നു. ഇപ്പോൾ ലീഗിൽ ഒന്നാമത് നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റി ഒരു ജയം കൂടി നേടിയാൽ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കും. ഈ കഴിഞ്ഞ മാസത്തിൽ മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം, കാർഡിഫ് സിറ്റി, ക്രിസ്റ്റൽ പാലസ്, ബേർൺലി എന്നിവരെയാണ് സിറ്റി ലീഗിൽ തോൽപ്പിച്ചത്.

Exit mobile version