യുവന്റസിലേക്ക് പോകുമെന്ന അഭ്യൂഹം അവസാനിപ്പിച്ച് പെപ് ഗ്വാർഡിയോള

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. താൻ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരുമെന്ന് പെപ് പറഞ്ഞു. ഈ ടീം താൻ വിടണമെങ്കിൽ ഇവർ തന്നെ പുറത്താക്കേണ്ടി വരുമെന്നും പെപ് ഗ്വാർഡിയോള പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയെ കഴിഞ്ഞ വർഷം ലീഗ് ചാമ്പ്യന്മാരാക്കിയ പെപ് ഈ സീസണിലും അതാവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

യുവന്റസ് പരിശീലകൻ ഈ വർഷത്തോടെ ക്ലബ് വിടുമെന്നും പെപ് ഗ്വാർഡിയോള യവന്റസിന്റെ ചുമതലയേൽക്കും എന്നുമായിരുന്നു ഇറ്റാലിയൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. പെപ് ചിത്രത്തിൽ നിന്ന് അകലുന്നതോടെ സിദാൻ യുവന്റസിൽ എത്തിമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയും ചെയ്യുന്നുണ്ട്.