സത്യം ജയിക്കുക തന്നെ ചെയ്യും, മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും പെപ് ഗാർഡിയോള

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ യൂറോപ്യൻ വിലക്കിനു ശേഷം പരസ്യപ്രതികരണവും ആയി പരിശീലകൻ പെപ് ഗാർഡിയോള രംഗത്ത് എത്തി. മുമ്പ് തന്നെ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും എന്നു സൂചനകൾ നൽകിയ ഗാർഡിയോള, തന്നെ ക്ലബ് പുറത്താക്കില്ല എങ്കിൽ ക്ലബ്ബിൽ തുടരും എന്നു വ്യക്തമാക്കി. ഇന്ന് നടന്ന വെസ്റ്റ് ഹാമിനു എതിരായ മത്സരശേഷം ആയിരുന്നു ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിയുടെ വിലക്കിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്. തനിക്ക് തന്റെ ക്ലബ്ബിൽ 100 ശതമാനവും വിശ്വാസം ആണ് എന്ന് പറഞ്ഞ ഗാർഡിയോള സത്യം ഒരു നാൾ പുറത്ത് വരും എന്നും അത് ജയിക്കുക തന്നെ ചെയ്യും എന്നും കൂട്ടിച്ചേർത്തു.താൻ ക്ലബ്ബിൽ സന്തുഷ്ടനും ക്ലബിനെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും ഗാർഡിയോള പറഞ്ഞു.

ഫിനാൻഷ്യൽ ഫെയർ പ്ളേ നിയമലംഘനത്തിനു അടുത്ത രണ്ടു വർഷങ്ങൾക്ക് ചാമ്പ്യൻസ് ലീഗിൽ നിന്ന് പങ്കെടുക്കുന്നതിൽ ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് നിലവിൽ യുഫേഫ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ അതിനെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ അപ്പീൽ ഉടൻ തന്നെ അധികൃതർ പരിശോധിക്കാൻ ഇരിക്കുമ്പോൾ കൂടിയാണ് ഗാർഡിയോളയുടെ പ്രതികരണം. വലിയ നിയമ സംഘത്തെ അണിനിരത്തി ആണ് മാഞ്ചസ്റ്റർ സിറ്റി യുഫേഫയെ നേരിടാൻ ഒരുങ്ങുന്നത്. എന്നാൽ അപ്പീൽ തള്ളിയാലും ക്ലബ്ബിൽ സൂപ്പർ പരിശീലകൻ ആയ ഗാർഡിയോള തുടരും എന്ന വാർത്ത ക്ലബ് അധികൃതർക്കും ആരാധകർക്കും വലിയ ആശ്വാസം ആണ് നൽകുക. ഗാർഡിയോളക്ക് ഒപ്പം തങ്ങളുടെ സൂപ്പർ താരങ്ങളെ കൂടി വിലക്ക് ലഭിക്കുക ആണെങ്കിൽ പിടിച്ച് നിർത്താൻ ആവും ക്ലബിന്റെ ശ്രമം. നിലവിൽ ചാമ്പ്യൻസ് ലീഗിൽ കിരീതപ്രതീക്ഷ വച്ച് പുലർത്തുന്ന സിറ്റിക്ക് അവസാന പതിനാറിൽ വരുന്ന 27 തിയതി റയൽ മാഡ്രിഡ് ആണ് എതിരാളികൾ.

Advertisement