Site icon Fanport

മൗറീനോയുടെ റെക്കോർഡ് മറികടക്കാൻ ഒരുങ്ങി പെപ് ഗ്വാർഡിയോള

പ്രീമിയർ ലീഗ് സീസൺ ആരംഭിക്കാൻ ഇനി ഒരാഴ്ച മാത്രം. ഈ സീസണിൽ ഒരു റെക്കോർഡ് മറികടക്കാനുള്ള അവസരം മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് ഉണ്ട്. ഏറ്റവും വേഗത്തിൽ നൂറു മത്സരങ്ങൾ വിജയിച്ച പ്രീമിയർ ലീഗ് മാനേജറായ ഗ്വാർഡിയോളയ്ക്ക് ഈ സീസണോടെ മാറാം. ഇപ്പോൾ മൗറീനോയ്ക്ക് ആണ് പ്രീമിയർ ലീഗിലെ 100 വിജയങ്ങളുടെ റെക്കോർഡ്.

തന്റെ ആദ്യ 142 ലീഗ് മത്സരങ്ങൾ കൊണ്ട് ജോസെ പ്രീമിയർ ലീഗിൽ 100 വിജയം കണ്ടെത്തിയിരുന്നു. പെപ് ഗ്വാർഡിയോളക്ക് ഇപ്പോൾ 87 വിജയങ്ങളാണ് പ്രീമിയർ ലീഗിൽ ഉള്ളത്. ഇതിനായി 114 മത്സരങ്ങൾ മാത്രമേ ഗ്വാർഡിയോള എടുത്തുള്ളൂ. ഇനി 13 മത്സരങ്ങൾ കൂടെ വിജയിച്ച് മൗറീനോയുടെ റെക്കോർഡ് മറികടക്കുക ഗ്വാർഡിയോളയ്ക്ക് വലിയ പ്രയാസമുള്ള കാര്യമായിരിക്കില്ല.

Exit mobile version