Site icon Fanport

ജനുവരിയിൽ ഫെറാൻ ടോറസിന് പകരക്കാരനെ സൈൻ ചെയ്യില്ല എന്ന് പെപ്

മാഞ്ചസ്റ്റർ സിറ്റിയുടെ ഫോർവേഡ് ഫെറാൻ ടോറസ് ബാഴ്സലോണയിലേക്ക് പോകും എന്ന് ഉറപ്പായി എങ്കിലും ജനുവരിയിൽ സിറ്റി അറ്റാക്കിംഗ് താരങ്ങളെ സൈൻ ചെയ്യില്ല. ഫെറാൻ ടോറസിന് പകരക്കാരനെ സൈൻ ചെയ്യില്ല എന്ന് പെപ് പറഞ്ഞു‌. വിങ്ങർ ആയിരുന്നു എങ്കിലും സിറ്റിയിൽ ഫോർവേഡ് പൊസിഷനിൽ ആയിരുന്നു ഫെറാൻ ടോറസ് കളിച്ചിരുന്നത്. സിറ്റി ഫോർവേഡിനെ ഒന്നും സൈൻ ചെയ്യില്ല എന്നാണ് പെപ് പറഞ്ഞത്.

ഫെറാൻ ടോറസ് ക്ലബ് വിടുന്നതിൽ നിരാശയില്ല എന്നും പെപ് പറഞ്ഞു. ഫെറാൻ ടോറസും ബാഴ്സലോണയും തമ്മിൽ ചർച്ചകൾ നടക്കുന്നത് അറിയാമായിരുന്നു. എന്നാൽ ട്രാൻസ്ഫർ പൂർത്തിയി എന്ന് പറയാൻ ആയിട്ടില്ല എന്നും സാങ്കേതിക നടപടികൾ ഒക്കെ തീർത്താൽ ക്ലബുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും, അപ്പോൾ മാത്രമെ ട്രാൻസ്ഫർ ഔദ്യോഗികമാകു എന്നും പെപ് പറഞ്ഞു.

Exit mobile version