യാത്ര തുടരും, ഗാർഡിയോള സിറ്റിയുമായി കരാർ പുതുക്കി

- Advertisement -

മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള ക്ലബ്ബ്മായി കരാർ പുതുക്കി. രണ്ട് വർഷത്തേക്കാണ് സ്പാനിഷ് പരിശീലകൻ എതിഹാദിൽ കരാർ നീട്ടിയത്. ഈ സീസണിന്റെ അവസാനത്തോടെ നിലവിലെ കരാർ അവസാനിക്കാൻ ഇരിക്കെയാണ് പെപ് ഇംഗ്ലണ്ടിൽ തന്നെ തുടരാൻ തീരുമാനിച്ചത്‌. മുൻ ബാഴ്സലോണ, ബയേൺ മ്യൂണിക് ടീമുകളുടെ പരിശീലകനായിരുന്നു.

ഈ സീസണിൽ പ്രകടനം മോശം ആയ സ്ഥിതിയിലാണ് സിറ്റി കരാർ പുതുക്കിയത് എന്നത് ശ്രദ്ധേയമാണ്. നിലവിൽ ലീഗിൽ പത്താം സ്ഥാനത്താണ് സിറ്റി. കരാർ പുതുക്കി എങ്കിലും ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ പ്രതീക്ഷിക്കുന്ന പ്രകടനം ടീം നടത്തിയില്ലെങ്കിൽ പെപ്പിന്റെ ഭാവിയിൽ സിറ്റി ഉടമകൾ പുനർ ചിന്ത നടത്തിയേക്കും എന്നത് ഉറപ്പാണ്. 2018, 2019 വർഷങ്ങളിൽ ടീമിനെ ലീഗ് കിരീടം അണിയിച്ച പെപ് ലീഗ് കപ്പ്, എഫ് എ കപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട്.

Advertisement