Site icon Fanport

87ആം മിനുട്ടിലെ പെനാൽറ്റിയിൽ രക്ഷപ്പെട്ട് ബോണ്മത്

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ബോണ്മതിൻ വിജയം. ക്രിസ്റ്റൽ പാലസിനെ നേരിട്ട ബോണ്മത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. 87ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടിയാണ് ബോണ്മതിന് ജയം ഉറപ്പിച്ച് കൊടുത്തത്. തുടക്കത്തിൽ അഞ്ചാം മിനുട്ടിൽ തന്നെ ബോണ്മത് മുന്നിൽ എത്തിയിരുന്നു. വെയിൽസ് യുവതാരം ബ്രൂക്സ് ആയിരുന്നു ബോണ്മതിനായു അഞ്ചാം മിനുട്ടിൽ തന്നെ ഗോൾ നേടിയത്.

ഈ ഗോളോടെ ബോണ്മതിനായി പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടത്തിലും ബ്രൂക്സ് എത്തി. രണ്ടാം പകുതിയിൽ പാലസ് ഡിഫൻഡർ വാൻ അൻഹോൾട് ആണ് സമനില ഗോൾ നേടിയത്. 87ആം മിനുട്ടിൽ ഒരു പെനാൽറ്റി വേണ്ടി വന്നു ആ സമനില ബോണ്മതിന് മറികടക്കാൻ. സാകോ ചെയ്ത ഫൗളിന് ലഭിച്ച പെനാൾട്ടി സ്റ്റാൻസിലാസ് ലക്ഷ്യത്തിൽ എത്തിച്ചു.

Exit mobile version